തിരുവനന്തപുരം:
അടുത്ത അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ സ്കൂളുകൾ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതൽ ആരംഭിക്കും.
ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ നടത്തുകയോ തലവരി പണം വാങ്ങുകയോ ചെയ്താൽ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പി.ടി.എ ഫണ്ട് പിരിവ് സംബന്ധിച്ച സർക്കാർ ഉത്തരവ് സ്കൂളുകൾ കർശനമായി പാലിക്കണം. സ്കൂൾ തുറക്കുന്നതിനുള്ള തയാറെടുപ്പ് സംബന്ധിച്ച് പ്രത്യേകം സർക്കുലർ നൽകും. സ്കൂൾ ഫിറ്റ്നസ്, അറ്റകുറ്റപ്പണി, വെള്ളം, ശുചീകരണം, വാഹനങ്ങൾ, മരങ്ങൾ, മതിലുകൾ, വൈദ്യുതി ലൈൻ എന്നിവ സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച സുരക്ഷാ നിർദേശങ്ങൾ സ്കൂളുകൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

Post a Comment