തിരുവമ്പാടി:
തിരുവമ്പാടി മണ്ഡലത്തിലെ ഇടതുപക്ഷ 
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഇന്ന് മുക്കം ആലിൻചുവട്ടിൽ നടത്തിയ ചിത്രവരയിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയത് ഒരു ഒന്നാം ക്‌ളാസുകാരനാണ്, ഏരിമല ഗവ.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസുകാരൻ അഡ്രിനോ സിഗ്നിയാണ് മുത്തച്ഛനൊപ്പമെത്തി ചിത്രവരയിൽ പങ്കാളിയായി നാട്ടുകാരുടെ ശ്രദ്ധ നേടിയത്. 


പ്രശസ്ത ചിത്രകാരൻ സിഗ്നിദേവരാജന്റെ കൊച്ചുമകനാണ് അഡ്രിനോ സിഗ്നി. മണ്ഡലത്തിലെ വലിയ കലാകാരൻമാർ പങ്കെടുത്ത പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഈ കൊച്ചു കലാകാരൻ.


തിരുവമ്പാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ലിൻ്റോ ജോസഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി എൽ.ഡി.വൈ.എഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയാണ് വരക്കാഴ്ച എന്ന പേരിൽ പരിപാടി നടത്തിയത്. 
ചായക്കൂട്ടുകൾ വികസനത്തിൻ്റെ കഥ പറയും എന്ന തലക്കെട്ടോടെ നടത്തിയ പരിപാടിയിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ തുരങ്കപാത, മലയോര ഹൈവേ, കോട്ടമുഴിപ്പാലം, മുക്കം നഗരസൗന്ദര്യ വത്കരണം തുടങ്ങിയ പദ്ധതികളുടെ ചിത്രങ്ങളാണ് വരയിൽ ഉൾപ്പെടുത്തിയതെന്ന് സംഘാടകർ 
 
മുക്കം എസ്.കെ.പാർക്കിലായിരുന്നു പരിപാടി. പ്രചാരണ തിരക്കിലും 
ചിത്രവര കാണാൻ  ലിൻ്റോ ജോസഫും സ്ഥലത്തെത്തി. വലിയ കലാകാരന്മാർക്കിടയിൽ അഡ്രിനോയെ കണ്ടപ്പോൾ ലിന്റോ ജോസഫും അത്ഭുതപ്പെട്ടു .താൻ വരച്ചത് എന്തൊക്കെയാണെന്ന് അഡ്രിനോ ലിന്റോ ജോസഫിന് വിവരിച്ചു നല്കി.
കൊച്ചു കലാകാരൻ അഡ്രിനോയ്ക്കും മറ്റു കലാകാരന്മാർക്കും അഭിനന്ദനങ്ങൾ അറിയിച്ചാണ് ലിന്റോ മടങ്ങിയത് .

മണ്ഡലത്തിലെ കലാകാരന്മാരായ രാഗേഷ് ചെറുവാടി, ബൈജു ചിത്രപ്പുര, അശോകൻ പന്നിക്കോട്, ഷാഹിന തിരുവമ്പാടി എന്നിവരും ചിത്ര വരയ്ക്കെത്തിയിരുന്നു. ജാഫർ ഷെരീഷ്, ദീപു പ്രേംനാഥ്, പി.ടി.ബാബു, രജിത് കുമാർ, അതുൽ കച്ചേരി എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم