കൊട്ടാരക്കോത് :
റൂട്സ് വേൾഡ്സ് സ്കൂളിൽ സഫാമി ഹാപ്പിനെസ്സ് ഹബിന്റെ സഹകരണത്തോട് കൂടി റൂട്സ് വണ്ടർഫെസ്റ്റ് സമ്മർ വെക്കേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഏപ്രിൽ 20,21 തിയതികളിലായി വ്യത്യസ്ഥ സേഷനുകളിലായി നടക്കുന്ന ക്യാമ്പ് ബഹു :കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ. അലക്സ്‌ തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.ഇതേ രീതിയിലുള്ള ക്യാമ്പും വേറിട്ട രീതിയിൽ ഫിൻലാൻഡ് കരിക്കുലം പഠിപ്പിക്കുന്ന സ്ഥാപനവും ഇന്നിന്റെ സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണെന്ന് ഉദ്ഘാടകൻ കൂട്ടിച്ചേർത്തു.മൂന്നു വയസുമുതൽ ഒൻപതു വയസ്സുവരെയുള്ള ഇരുന്നൂറോളം കുഞ്ഞു പ്രതിഭകൾ പങ്കെടുത്ത ക്യാമ്പിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വ്യത്യസ്ത്ഥവും കൗതുകകരവുമായ സെഷനുകളാൽ ഹൃദ്യവിരുന്നൊരുക്കി. ചടങ്ങിൽ സ്കൂൾ മാനേജിങ് ഡയറക്ടർ ഷഫീർ കൊട്ടാരക്കോത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റാഷിദ്‌ ഇബ്രാഹിം സ്വാഗതവും ശ്രീമതി ആമിനക്കുട്ടി സഫാമി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post