ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യാ യുദ്ധത്തിനെതിരേ അന്താരാഷ്ട്ര പ്രതിഷേധം ഉയരുമ്പോഴും ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍. ഇസ്രായേലിന്റെ തുടര്‍ച്ചയായ വംശഹത്യ യുദ്ധത്തില്‍ ഗസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 71,568 ആയി. ആയിരക്കണക്കിന് ആളുകളെ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായിട്ടുണ്ട്. 2023 ഒക്ടോബര്‍ മുതല്‍ 172,338 പേര്‍ക്ക് പരിക്കേറ്റതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബറിലെ 'വെടിനിര്‍ത്തലിന് ശേഷവും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഈ കാലയളവില്‍ മാത്രം 791 പേര്‍ കൊല്ലപ്പെടുകയും 2,235 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ 761 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട് ചെയ്തു.

Post a Comment

Previous Post Next Post