നന്തിബസാർ : പാതിരാത്രിയിൽ വീട്ടിൽ മോഷണം നടത്താൻ എത്തിയ കള്ളൻ കിണറ്റിൽ വീണ നിലയിൽ. വെള്ളിയാഴ്ച രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കിണറ്റിൽ കള്ളനെ കണ്ടെത്തിയത്. ഒടുവിൽ കൊയിലാണ്ടി ഫയർ ഫോഴ്സും പോലീസും എത്തി കള്ളനെ പുറത്തെത്തിച്ചു. കോഴിക്കോട് നന്തി ബസാറിലെ കോവുമ്മൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലാണ് സംഭവം.
രാവിലെ ഏഴുമണിയോടെ ഗൃഹനാഥ മുറ്റം വൃത്തിയാക്കുന്നതിനിടെ കിണറിന്റെ ഗ്രിൽ നീങ്ങിയത് കണ്ട് സംശയം തോന്നിയാണ് പരിശോധിച്ചത്. അപ്പോൾ കിണറിൽ നിന്നും കയറാനാവാതെ ബംഗാളി സ്വദേശിയായ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു. കുളിമുറി വഴി വീട്ടിൽ കയറാനുള്ള ശ്രമത്തിനിടെ കാൽ വഴുതി വീണതാവാമെന്നാണ് സംശയം. കൊയിലാണ്ടി പോലീസ് കേസ് എടുത്തു.

Post a Comment