കോടഞ്ചേരി:
ടീം യുഡിഎഫ് സർക്കാർ വി ഡി സതീശൻ ഗവൺമെന്റ് അധികാരമേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കോടഞ്ചേരി ടൗണിൽ മണ്ഡലം യുഡിഎഫ് കമ്മിറ്റി വിജയ് ആരവം നടത്തി. മധുര പലഹാര വിതരണവും അനുമോദന സമ്മേളനവും നടത്തി.


അനുമോദന സമ്മേളനം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി കുട്ടി ദേവസ്യ, വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, എസ് ടി യു സംസ്ഥാന സെക്രട്ടറി അബൂബക്കർ മൗലവി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല തെയ്യപ്പാറ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മിനി സണ്ണി, ശിവദാസൻ ശിവദാസൻ താഴെ പാലാട്ട്, ബേബി വളയത്തിൽ, നാൻസി ജോഷി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ബിജു ഓത്തിക്കൽ, സിദ്ദിഖ് കാഞ്ഞിരാടൻ, ദേവസ്യ പാപ്പാടി, ജോയി മോളെകുന്നേൽ, നസീബത്ത് സലീം,ജോൺ നെടുങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.


Post a Comment

Previous Post Next Post