പൂനൂർ:
നീറ്റ് യുജി പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയിലും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ് എസ് എഫ് പൂനൂർ ഡിവിഷൻ കമ്മിറ്റി പൂനൂർ ടൗണിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.
വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന അഴിമതി രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും അവരുടെ ഭാവിയെയും തകർക്കുന്നതാണ്. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഉന്നതരെ കണ്ടെത്തണമെന്നും, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം ഉറപ്പാക്കി മാതൃകാപരമായ ശിക്ഷ നൽകണമെന്നും റാലിയിൽ ആവശ്യമുയർന്നു.
അബ്ബാസ് കാന്തപുരം, മുഹമ്മദ് അജീർ മങ്ങാട്, വാഹിദ് അദനി കോളിക്കൽ, റാഫി ഖുതുബി കരുമല, വാരിസ് സഖാഫി മഠത്തും പൊയിൽ, ബിലാൽ അഹ്സനി എന്നിവർ നേതൃത്വം നൽകി.

Post a Comment