കൂടരഞ്ഞി:
കല്ലംപുല്ല് വാഹാനിയിൽ സജിയുടെ കൃഷിയിടത്തിലാണ് കാട്ടാനകൾ കൂട്ടമായിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്.
കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് കുട്ടിയാനയടക്കം ആറിലധികം ആനകൾ സജിയുടെ പുരയിടത്തിലും വീട്ടുമുറ്റത്തുമെത്തിയത്.
നായ കുരക്കുന്നതുകേട്ട് പുറത്തിറങ്ങിയ സജി മുറ്റത്ത്നിൽക്കുകയായിരുന്ന ആനകളെ ബഹളം വച്ചും കല്ലെറിഞ്ഞും ദൂരേക്കുമാറ്റി.
ഭാഗ്യം കൊണ്ട് വീടിനു നേരെ ആക്രമണമുണ്ടായില്ല.
വാർഡ് മെമ്പർ റോയി ആക്കൽ ഫോറസ്‌റ്റ് അധികൃതരുമായി ബന്ധപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ എത്തി ആനകളെ വനത്തിലേക്ക് തുരത്തി.
കുലച്ചു മൂപ്പെത്തിയ 50 ഓളം വാഴകളും ഏതാനും ജാതിമരങ്ങളും കാപ്പിച്ചെടികളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
പുരയിടം ഉഴുതുമറിച്ച നിലയിലാണ്.
പൂവാറൻതോട് വനാതിർത്തിയിൽ 3 കോടിരൂപ ചെലവിൽ നടക്കുന്ന ഹാംഗിംഗ് ഫെൻസിംഗ് പ്രവർത്തികൾ സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയിരിക്കുകയാണ്.മുൻ ഭരണസമിതിയുടെ ഇടപെടലിന്റെ ഭാഗമായി RKVY പദ്ധതി പ്രകാരം കൃഷി വകുപ്പ് 3 കോടി രൂപ പൂവറൻതോടിന് വേണ്ടി മാത്രം സർക്കാർ അനുവദിച്ചതാണ് എന്നാൽ ഇപ്പോൾ നാഥൻ ഇല്ലാത്ത അവസ്ഥയും പണി പൂർണമായും നിലച്ചിരിക്കുകയും ആണ്, പേരിന് വനം വകുപ്പും പഞ്ചായത്തും യോഗം ചേർന്നതല്ലാതെ പണി പുനർആരംഭിക്കാൻ ഒരു നടപടിയും ഉണ്ടായില്ല, ഇതുമൂലം കാട്ടാന വ്യാപകമായി കൃഷി നശിപ്പിക്കുന്ന അവസ്ഥ ആണ് ഇപ്പോൾ, ഏകദേശം 2.5കിലോമീറ്റർ ദൂരം ഇനിയും പ്രവർത്തി നടക്കാനുണ്ട്.വനാതിർത്തിയിൽ മരങ്ങൾമുറിച്ചു മാറ്റാത്തതാണ് കാരണമെന്ന് അറിയുന്നു.
കർഷകസംഘം കൂടരഞ്ഞി മേഖല പ്രസിഡൻ്റ് ജിജി കട്ടക്കയത്തിൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലം സന്ദർശിച്ചു.സാങ്കേതിക തടസ്സം നീക്കി അടിയന്തിരമായി ഫെൻസിംഗ് പൂർത്തിയാക്കണമെന്നും വിളനാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും സംഘം മേഖല കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.ഗ്രാമപഞ്ചായത്തംഗങ്ങളായ റോയി ആക്കൽ,ആദർശ് ജോസഫ്, മജീദ് പി.സി.,സുഗുണൻ എം. ജി.,വന സംരക്ഷണസമിതി പ്രസിഡന്റ് ശശികുമാർ മുണ്ടാട്ട്നിരപേൽ,
സോജൻ ആൻ്റ്ണി എന്നിവർ സംഘത്തിലുണ്ടായിരുന്നു.



إرسال تعليق