തിരുവമ്പാടി: ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊന്നാങ്കയം ഉന്നതിയിൽ കുട്ടികൾക്കുള്ള പഠന കിറ്റ് വിതരണം  സി കെ കാസിം എംഎൽഎ നിർവഹിച്ചു .


കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനു വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും നിയോജക മണ്ഡലത്തിൽ ഉണ്ടാകുമെന്നും സർക്കാർ സംവിധാനം പരമാവധി അക്കാദമിക മേഖലകളിലും,  കലാകായിക മേഖലകളിലുള്ള കുട്ടികളുടെ കഴിവ് കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടുവരുന്നതിനുള്ള നടപടി ഊർജിതമാക്കും..

കൾച്ചറൽ ഫോറം ചെയർമാൻ പി.സിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ  ബിജു എണ്ണാർ മണ്ണിൽ, ജോഷി പുല്ലുകാട്ടിൽ, സോണി മണ്ഡപത്തിൽ, യുഡിഎഫ് ചെയർമാൻ ശ്രീ ടി.ജെ കുര്യാച്ചൻ, ടോമി കൊന്നക്കൽ, ടി എൻ സുരേഷ്, പൗളിൻ മാത്യു, മേഴ്സി പുളിക്കാട്ട്, ഏലിയാമ്മ ജോർജ്, ബിനു പുതുപ്പറമ്പിൽ, പുരുഷൻ നെല്ലിമൂട്ടിൽ,സോമി വെട്ടുകാട്ടിൽ, ലിബിൻ മണ്ണും പ്ലാക്കിൽ,ജിനീഷ് പൂഞ്ചോല,റാണി ടീച്ചർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം കൊടുത്തു..

Post a Comment

أحدث أقدم