തിരുവമ്പാടി കക്കുണ്ട് -ചവലപ്പാറ റോഡിൻ്റെ ഇരുവശവും കാടു മൂടിയ നിലയിൽ.
തിരുവമ്പാടി:
റോഡരികിലെ കാട് വെട്ടുന്ന പ്രവൃത്തിയിൽനിന്നു തൊഴിലുറപ്പ് പദ്ധതി പുറത്തായി.
ഇതോടെ മലയോര മേഖലയിലെ റോഡുകളെല്ലാം കാടുകയറി കാഴ്ച മറയ്ക്കുന്ന അവസ്‌ഥയിൽ.
നേരത്തേ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡരികിലെ കാട് വെട്ടിത്തെളിക്കാൻ അനുമതി ഉണ്ടായിരുന്നു.
പിന്നീട് ഇത് നിർത്തലാക്കി. നിർമാണ പ്രവത്തനങ്ങൾ മാത്രമേ തൊഴിലുറപ്പിൽ പാടുള്ളു എന്നാണ് നിബന്ധന. തൊഴിലുറപ്പ് പദ്ധതിയി ലെ പ്രവൃത്തി പിന്നീട് അളന്ന് തിട്ടപ്പെടുത്താൻ സാധിക്കുന്നതും ഭാവിയിൽ പ്രയോജനം ഉള്ളതും ആകണം എന്നാണ് നിർദേശം.
കാട് വെട്ടിയാൽ അളക്കാൻ ചെല്ലുമ്പോൾ കാട് വീണ്ടും വളർന്ന നിലയിലായിരിക്കും. മാത്രമല്ല ഇത് നിർമാണം അല്ല നശീകരണം ആണ് എന്നാണ് വ്യാഖ്യാനം.
പൊതുമരാമത്ത് റോഡരികിലെ കാട് തെളിക്കാനും ഓടകൾ വൃത്തിയാക്കാനും പദ്ധതി ഉണ്ടെങ്കിലും ഇതിനൊന്നും സമയത്ത് ഫണ്ട് അനുവദിച്ച് പ്രവൃത്തിനട ത്താറില്ല. നാട്ടുകാർ പരാതിയുമായി പിറകെകൂടിയാൽ നടക്കുമെന്നു മാത്രം.
പഞ്ചായത്ത് - ജില്ലാ പഞ്ചായത്ത് റോഡരികിലെ കാട് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പണം ചെലവഴിക്കാതെ വൃത്തിയാക്കണം എന്നാണ് നിയമം.
ഇത് പലപ്പോഴും നടക്കാറില്ല. അതിനാൽ മിക്ക റോഡുകളും കാട് കയറിയ നിലയിലാണ്.
തിരുവമ്പാടി കക്കുണ്ട്- ചവലപ്പാറ റോഡ്, തിരുവമ്പാടി - കോ ടഞ്ചേരി റോഡ്, തിരുവമ്പാടി -പുന്നയ്ക്കൽ റോഡ്, തിരുവമ്പാ ടി - ഓമശ്ശേരി റോഡ്, തിരുവമ്പാ ടി - അഗസ്ത്യൻമുഴി റോഡ് എന്നിവിടങ്ങളിലെല്ലാം റോഡരികിൽ കാടാണ്.
ഇത് പലയിടത്തും വാഹനങ്ങ ളുടെയും യാത്രക്കാരുടെയും കാഴ്ച മറയ്ക്കുന്ന വിധത്തിൽ
ആയിട്ടുണ്ട്.
റോഡിൻ്റെ അരിക് കാണാത്തതിനാൽ വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ ഓട യിൽ ചാടി അപകടം ഉണ്ടാകുന്ന അവസ്‌ഥയും ഉണ്ട്. സ്കൂൾ തുറക്കാൻ പോകുന്ന സാഹചര്യ ത്തിൽ അടിയന്തരമായി റോഡരികിലെ കാട് തെളിക്കാൻ ഇടപെ ടൽ ഉണ്ടാകണം എന്നാണ് ജനങ്ങളുടെ ആവശ്യം.



إرسال تعليق