തിരുവമ്പാടി: 
സേക്രഡ് ഹാർട്ട് യു.പി സ്‌കൂൾ തിരുവമ്പാടിയിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് ലഹരിക്കെതിരെ പ്രഖ്യാപിച്ച 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിദ്യാർത്ഥികൾ. പദ്ധതിയുടെ ഭാഗമായി ഹെഡ്മാസ്റ്റർ സുനിൽ പോൾ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.  ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ലഹരി മാഫിയകൾക്കെതിരെ കടുത്ത ജാഗ്രത പുലർത്താനും, ഇത്തരം സാമൂഹിക വിപത്തുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കാനും വിദ്യാർത്ഥികളെ  ബോധവൽക്കരിച്ചു. 
അധ്യാപകരായ  ഡാനി തോമസ് , ജിമ്മി, അബ്ദുറബ്ബ് ,സ്വപ്ന ജോസഫ് ,വിദ്യാർത്ഥികളായ ഡാനിഷ് റഹ്‌മാൻ, മുഹമ്മദ് സഹൽ ,മുഹമ്മദ് അയാൻ ,സുഹാദ്, ക്രിസ്റ്റീന ജോസ്, അഥീന ഫൈസൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post