കോടഞ്ചേരി:
മലബാർ റിവർ ഫെസ്റ്റിവെൽ 2006, 12ാം എഡിഷന്റെ പരിശീലനം ഇരുവഞ്ഞിപുഴയിലും ചാലിപ്പുഴയിലും ആരംഭിച്ചു. ഇറ്റലിയിലെ ക്യാവരി സ്വദേശി ജിയോവാനി ജോർജി  ഇന്ന് കോടഞ്ചേരിയിൽ എത്തി ഇരുവഞ്ഞിപ്പുഴയിൽ പരീശീലനം ആരംഭിച്ചു.

തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ്ങ് അക്കാഡമി ഭാരവാഹികളായ പോൾസൺ അറയ്ക്കൽ,ബെനീറ്റോ ചാക്കോ, നിസ്തൂൽ ജോസ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു
    
സോഫ്റ്റ് വെയർ ഡവലപ്പറായി ജോലി ചെയ്യുന്ന നാല്പത്തിരണ്ടുകാരനായ ജിയോവാനി, ഫ്രാൻസിലേയും ഇറ്റലിയിലേയും പുഴകൾക്ക് പുറമെ ഋഷികേശിൽ ഗംഗയിലും അളകനന്ദയിലും കാളി നദിയിലും വൈറ്റ് വാട്ടർ കയാക്കിങ്ങ് നടത്തിയിട്ടുണ്ട്.

 കഴിഞ്ഞ വർഷം മലബാർ റിവർ ഫെസ്റ്റിവെലിൽ പങ്കെടുത്തിരുന്നു. 

വടക്കേയിന്ത്യൻ നദികളെ താരതമ്യം ചെയ്യുമ്പോൾ ഇവിടുത്തെ പുഴകളിലെ വെള്ളത്തിന്റെ തണുപ്പ് കുറവ് ദീർഘ നേരത്തെ കയാക്കിങ്ങിന് സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു. ബാംഗ്ലൂർ സ്വദേശി ജോഗി നായക് നേതൃത്വത്തിലുളള നാഷണൽ ഔട്ട്ഡോർ സ്കൂളിനോടൊപ്പമാണ് പരിശീലനം നടത്തുന്നത്.

Post a Comment

أحدث أقدم