കോടഞ്ചേരി:
വലിയ കൊല്ലി ജയ കേരള വായനശാല വായനാദിനം സമുചിതമായി ആചരിച്ചു.
വായനാദിനം ആചരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ് ഫ്രാൻസിസ് ചാലിൽ അധ്യക്ഷത വഹിച്ചു.
മേഖല ലൈബ്രറി കൗൺസിൽ കൺവീനർ ലൈജു തോമസ് മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിൻസെന്റ് വടക്കേമുറിയിൽ, ജെയിംസ് അഴകത്ത്, ഏലിയാസ് പടയാട്ടിൽ, സണ്ണി പുറപ്പുഴ, ഷെർലി നെല്ലിക്കയത്ത് എന്നിവർ പ്രസംഗിച്ചു.

إرسال تعليق