തിരുവമ്പാടി: 
ഉറക്കെ കാണാം എന്നത് കൊണ്ട് അർത്ഥം വെക്കുന്നത് കാര്യങ്ങൾ നന്നായി വിശകലനം ചെയ്യുക എന്ന് സി കെ കാസിം എം എൽ എ ഏതെങ്കിലും ഒരു വിഷയത്തെ നാം ഭാഗികമായി കേട്ട് വിലയിരുത്തുമ്പോൾ അത് നമുക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 തിരുവമ്പാടിയിൽ നടന്ന എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു സംസാരികുകയായിരുന്നു അദ്ദേഹം. ഉറക്കെ കാണാം എന്നായിരുന്നു സാഹിത്യോത്സവ് പ്രമേയം.പ്രോഗ്രാം സമിതി ചെയർമാൻ ജുനൈദ് ജൗഹരി നടമ്മൽ പൊയിൽ അധ്യക്ഷത വഹിച്ചു.അബ്ദുൽ ജലീൽ മദനി തിരുവമ്പാടി പ്രാർത്ഥന നിർവഹിച്ചു.

എസ്.എസ്.എഫ് കേരള സെക്രട്ടറി സി.എ അഹ്മദ് റാസി സന്ദേശ പ്രഭാഷണം നടത്തി.എസ്.എസ്.എഫ് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡണ്ട് ശാദിൽ നൂറാനി ചെറുവാടി ,കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം മുഹമ്മദ്‌ വട്ടപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇസ്ഹാഖ് അമ്പലക്കണ്ടി,എസ്.വൈ.എസ് ഓമശ്ശേരി സോൺ ജനറൽ സെക്രട്ടറി റഫീഖ് സഖാഫി,സെക്രട്ടറി യു കെ ഹാരിസ് സഖാഫി കരീറ്റിപ്പറമ്പ്, എസ്.എസ്.എഫ് ഓമശ്ശേരി ഡിവിഷൻ ജനറൽ സെക്രട്ടറി ഉവൈസ് ഓമശ്ശേരി,എന്നിവർ സംബന്ധിക്ച്ചു.പ്രോഗ്രാം സമിതി കൺവീനർ കൗസർ വെളിമണ്ണ സ്വാഗതവും ഡിവിഷൻ സെക്രട്ടറി മുബഷിർ സഖാഫി വെസ്റ്റ് വെണ്ണക്കോട് നന്ദിയും പറഞ്ഞു.

ഫോട്ടോ
തിരുവമ്പാടിയിൽ നടന്ന എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവ്
തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ സി കെ കാസിം ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم