പാലക്കാട് വ്യാപാരിയെ ഭീഷണിപ്പെടുത്തി ഇന്നോവ തട്ടിയെടുത്തു. കുഴൽപ്പണക്കാരൻ എന്ന് തെറ്റിദ്ധരിച്ചാണ് വാഹനം തട്ടിയെടുത്തത്. തൃശ്ശൂർ പുതുക്കാട് കാർ പൊളിച്ചു പരിശോധിച്ചപ്പോൾ പണം ലഭിക്കാത്തതിനാൽ കാർ ഉപേക്ഷിച്ചു. നാലംഗ സംഘം പെലീസ് പിടിയിലായി. ഇന്നോവ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.


ഈ മാസം അഞ്ചാം തീയതിയാണ് സംഭവം നടക്കുന്നത്. കോയമ്പത്തൂരിൽ നിന്ന് മടങ്ങി വരുന്ന വഴിയാണ് വ്യാപാരിയെ നാലംഗ സംഘം ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്തത്. എർട്ടിഗ കാറിൽ എത്തിയ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. വ്യാപാരിയുടെ ഫോൺ അടക്കം സംഘം തട്ടിയെടുത്തിരുന്നു. പുതുക്കാട് ഭാഗത്തേക്കായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്. ഈ വഴിയുള്ള സിസിടിവി ദൃശ്യമാണ് സംഭവത്തിൽ നിർണായകമായത്. വാഹനം പൂർണമായി നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാലംഗം സംഘം പിടിയിലായത്. പിടിയിലായവർ നേരത്തെയും സമാനമായി കുഴൽപ്പണം തട്ടുന്നവരാണെന്നാണ് കണ്ടെത്തൽ.
 

Post a Comment

Previous Post Next Post