ഇടുക്കിയില്‍ രാത്രി യാത്ര നിരോധനം. മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെയാണ് നിരോധിച്ചത്.
അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പ് നല്‍കിയതോടെയാണ് നടപടി. മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യത കൂടി പരിഗണിച്ചാണ് തീരുമാനം. സാഹസിക ടൂറിസം കേന്ദ്രങ്ങള്‍ അടയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ജലാശയങ്ങളിലെ ജലവിനോദങ്ങളും നിരോധിച്ചു.
സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഏഴ് ജില്ലകളലില്‍ യെല്ലോ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
നാളെ കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Post a Comment