തിരുവമ്പാടി: 
തൊണ്ടിമ്മൽ ജി.എൽ.പി. സ്കൂളിൽ വായന വാരാചരണത്തിൻ്റെ ഭാഗമായി ‘അക്ഷരത്തണലിൽ വായനപ്പൂമഴ’ പദ്ധതിക്ക് തുടക്കമായി.ക്ലാസ് ലൈബ്രറി, ഫേമിലി ക്വിസ്, കഥ കേൾക്കാം പറയാം, ആസ്വാദന കുറിപ്പ്, അമ്മ വായന, സ്കൂൾ റേഡിയോ എന്നിവയാണ് വായന വാരാചരണ പരിപാടികൾ. കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും അക്ഷരത്തണലിൽ ഒത്തുകൂടി. പരിപാടികൾ
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ അജിത  ഉദ്ഘാടനം ചെയ്തു.വാർഡ് മെംബർ എസ് ജയപ്രസാദ് അധ്യക്ഷത വഹിച്ചു.


 എഴുത്തുകാരനും അധ്യാപകനുമായ ഇ.കെ. അബ്ദുൾ സലാം കുട്ടികളുമായി സംവദിച്ചു.

 പിടിഎ പ്രസിഡണ്ട് സുരേഷ് തൂലിക, പി സ്മിന, ഫൈസൽ പുതുക്കുടി, കെപി ശ്രീജ, ശ്രുതി രാജൻ, കെ അഹമ്മദ്‌ ഷാഫി പ്രസംഗിച്ചു.

Post a Comment

Previous Post Next Post