ഓമശ്ശേരി :
വായനാമാസാചരണത്തിൻ്റെ ഭാഗമായ പരിപാടികൾക്ക് വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ തുടക്കം കുറിച്ചു.
ക്ലാസുകളിൽ വായനാ മൂല ഒരുക്കൽ സ്കൂൾ ലൈബ്രറി നവീകരണം എല്ലാക്ലാസുകളിലും പത്രം നൽകൽ സ്കൂൾ റേഡിയോ പരിപാടി പുസ്‌തക പരിചയം എഴുത്തുകാരെ പരിചയപ്പെടുത്തൽ സാഹിത്യ ക്വിസ് വായിച്ചു വളരാം പദ്ധതി തുടങ്ങിയ പരിപാടികളിൽ എല്ലാ വിദ്യാർഥികളെയും പങ്കാളികളാക്കും.
വായനാദിന പരിപാടികളുടെ ഉദ്ഘാടനം കഥാകൃത്ത് പുത്തൂർ ഇബ്രാഹിം കുട്ടി മാസ്റ്റർ നിർവഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു.
 മിൻഹ ഫാത്തിമ , ആദിശ്രീ ,ആൻസ്റ്റിൻ തോമസ്, നിയ എലിസബത്ത് ഉല്ലാസ് എന്നീ വിദ്യാർഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
അധ്യാപകരായ ബിജില സി കെ ഷബ്ന എം എ , ശബ്ന ജോസ്, സ്മിത മാത്യു. നീരജ് ജോജി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post