തിരുവമ്പാടി:
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി തൊണ്ടിമ്മൽ സ്കൂളിൽ കപ്പ കൃഷി ആരംഭിച്ചു.

തിരുവമ്പാടി കൃഷിഭവൻ ഓഫീസർ വിഎസ് മുഹമ്മദ് ഫാസിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സുരേഷ് തൂലിക അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ എസ് ജയപ്രസാദ് ക്ലബ്ബുകളുടെ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. പ്രദേശത്തെ മികച്ച കർഷകൻ കെആർ ഗോപാലനെ ആദരിച്ചു.മുൻവാർഡ് മെംബർ എപി ബീന പ്ലാസ്റ്റിക് മാലിന്യമുക്ത വിദ്യാലയ പ്രഖ്യാപനം നടത്തി. ഹെഡ്മിസ്ട്രസ് കെഎസ് രഹ്നമോൾ സ്വാഗതവും കെ ശോഭന നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ക്വിസ്, ചിത്രരചന, ബോധവൽക്കരണ ക്ലാസ് എന്നിവയും നടന്നു.

Post a Comment

أحدث أقدم