തിരുവമ്പാടി:
മലയോര മേഖലയിൽ പകർച്ചവ്യാധികളായ ഷിഗെല്ല , ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത പ്രത്യേക സാഹചര്യത്തിൽ, വിദ്യാർത്ഥികളിൽ പകർച്ചവ്യാധികളെ കുറിച്ചും പ്രതിരോധ മാർഗങ്ങളെ കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ ആരോഗ്യ വാർത്തകൾ ഉൾപ്പെടുത്തി വിദ്യാലയ റേഡിയോ പരിപാടിക്ക് ജൂൺ 22 തിങ്കളാഴ്ച തുടക്കം കുറിച്ചു.

തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തിയ പഞ്ചായത്ത് തല ഉദ്‌ഘാടനം  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് ആരോഗ്യ വാർത്തകൾ വായിച്ച് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ആർ അജിത, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി എ ഫിറോസ്ഖാൻ, വാർഡ് മെമ്പർ മാരായ ബിജു എണ്ണാറമണ്ണിൽ, മറിയാമ്മ ബാബു, മെഡിക്കൽ ഓഫീസർ ഡോ. കെവി പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ , സ്ക്കൂൾ പ്രിൻസിപ്പാൾ വിപിൻ എം സെബാസ്റ്റ്യൻ, പ്രധാന അധ്യാപകൻ സജി തോമസ്, എന്നിവർ സംസാരിച്ചു.




പകർച്ചവ്യാധികളെ കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ തയ്യാറാക്കിയ വാർത്താ വായനയാണ് വിദ്യാലയ റേഡിയോ പരിപാടി. എല്ലാ ദിവസവും ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും  വിദ്യാർത്ഥികൾ തെയ്യാറാക്കിയ ആരോഗ്യ വാർത്തകൾ വായിക്കും.*

Post a Comment

أحدث أقدم