കോടഞ്ചേരി :
ഷിഗല്ല ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ തടയുന്നതിനായി ഭക്ഷണ വിതരണക്കാർക്കും ഹോട്ടൽ ഉടമകൾക്കും ആരോഗ്യ ബോധവൽക്കരണ പരിശീലനം സംഘടിപ്പിച്ചു. 

കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവ സംയുക്തമായി 'ഷിഗല്ല ഷൂട്ട് ഔട്ട്' എന്ന പേരിലാണ് പരിശീലന പരിപാടി നടത്തിയത്. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.

ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. സാനേന മജീദ് ആരോഗ്യ വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസ് നയിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കെ ഹസീന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജോബി ജോസഫ്, അബ്ദുൽ ഗഫൂർ എന്നിവർ ഭക്ഷ്യ സംസ്കരണം, വിതരണം, സാംക്രമിക രോഗപ്രതിരോധം എന്നീ വിഷയങ്ങളിൽ ക്ലാസുകളെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സണ്ണി കാപ്പാട്ട് മല, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബാബു പട്ടരാട്, ശിവദാസൻ താഴെപ്പാലാട്ട്, റോയി കുന്നപ്പള്ളി, സജിനി രാമൻകുട്ടി, നാൻസി ജോഷി എന്നിവർ പങ്കെടുത്തു. ശാലു പ്രസാദ്, ഷനില ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

പരിപാടിയുടെ ലക്ഷ്യം: ഷിഗല്ല പോലുള്ള ജലജന്യ-ഭക്ഷ്യജന്യ രോഗങ്ങൾ തടയുന്നതിന് ഭക്ഷ്യവിതരണ മേഖലയിലുള്ളവർക്ക് ശാസ്ത്രീയമായ അവബോധം നൽകുക. 

Post a Comment

أحدث أقدم