തിരുവമ്പാടി: യു.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത, കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി സംസ്ഥാനത്ത് യാഥാർത്ഥ്യമാകുന്നു. പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലതല ഉദ്ഘാടനം നാളെ (ജൂൺ 15, തിങ്കൾ) രാവിലെ 9.00 മണിക്ക് തിരുവമ്പാടി ബസ് സ്റ്റാൻഡിൽ വെച്ച് നടക്കും.

തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

കേരളത്തിലെ സ്ത്രീകളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും അവർക്ക് കൂടുതൽ കരുത്ത് പകരുന്നതിനുമായി യു.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്ന ഈ ജനകീയ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് തിരുവമ്പാടിയിലെ മുഴുവൻ ജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Post a Comment

أحدث أقدم