വേനപ്പാറ ലിറ്റിൽഫ്ലവർ യുപി സ്‌കൂൾ പ്രവേശനോത്സവ പരിപാടികളുടെ ഉദ്ഘാടനം സ്‌കൂൾ മാനേജർ ഫാ സജി മങ്ങരയിൽ നിർവഹിച്ചു
ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ നടന്ന പ്രവേശനോത്സവം പരിപാടികളുടെ ഉദ്ഘാടനം സ്‌കൂൾ മാനേജർ ഫാ സജി മങ്ങരയിൽ നിർവഹിച്ചു.
പിടി എ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു.
മുക്കം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഭാവന വിനോദ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി എം പി ടി എ വൈസ് പ്രസിഡൻ്റ് ജാസ്മിൻ വിദ്യാർഥി പ്രതിനിധി മിൻഹ ഫാത്തിമ അധ്യാപകരായ പ്രഫുൽവർഗീസ് ബിജില സി കെ , ഷബ്ന എം എ എന്നിവർ പ്രസംഗിച്ചു. നവാഗതരെ ഘോഷയാത്രയായി സ്വീകരിച്ചു.
വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. വിദ്യാർഥി പ്രതിഭകളെ ചടങ്ങിൽ വെച്ച് ആദരിച്ചു.


إرسال تعليق