തിരുവമ്പാടി: 
സേക്രഡ് ഹാർട്ട് ഹയർ സെക്കൻ്ററി സ്കൂളിലെ വായനാ വാര സമാപനവും വിദ്യാരംഗം, വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനവും പ്രശസ്‌ത നാടൻപാട്ട് കലാകാരനും മിമിക്രി ആർട്ടിസ്റ്റുമായ  പ്രതീഷ് കലാഭവൻ നിർവ്വഹിച്ചു. 
സ്കൂൾ അസിസ്റ്റൻ്റ് മാനേജർ റവ. ഫാ ജോസഫ്  മലമ്പേൽ അധ്യക്ഷത വഹിച്ചു.

 നിരവധി ടി.വി ഷോകളിലൂടെയും കോമഡി ഉത്സവത്തിലൂടെയും ആസ്വാദകരുടെ മനം കവർന്ന കലാഭവൻ പ്രതീഷ് വ്യത്യസ്ത നാടൻ പാട്ടുകളിലൂടെ സദസിനെ കോരിത്തരിപ്പിച്ചു.  

വിവിധ ക്ലബ്ബുകളുടെ തിരി തെളിക്കൽ ചടങ്ങ്, കുട്ടികളുടെ കലാപരിപാടികൾ എന്നിവ ഏറെ ഹൃദ്യമായിരുന്നു. വായനാവാര മത്സര വിജയികൾക്ക് വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ  സജി തോമസ് പഴേവീട്ടിൽ, വാർഡ് മെമ്പർ  ബിജു എണ്ണാർ മണ്ണിൽ,  ഷിൻ്റോ മാനുവൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post