തിരുവമ്പാടി:
തിരുവമ്പാടി എക്കണോമിക് സോൺ, തിരുവമ്പാടി ടൂറിസം സർക്യൂട്ട്, മുക്കം ട്രാൻസ്പോർട്ട് ഹബ്, വന്യയമൃഗശല്യത്തിന് പരിഹാരം എന്നിവ പ്രധാന പദ്ധതികൾ
മുക്കം: സംസ്ഥാന നിയമസഭയിൽ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിന് കൈ നിറയെ പദ്ധതികൾ. മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും വികസനമെത്തുന്നതിനൊപ്പം തന്നെ ആർട്ടിഫിഷൽ ഇൻ്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുന്ന പദ്ധതികളാണ് മണ്ഡലത്തിന് ലഭിച്ചതെന്ന് സി.കെ. കാസിം എം എൽ എ പറഞ്ഞു.
തിരുവമ്പാടി എക്കണോമിക് സോൺ, തിരുവമ്പാടി ടൂറിസം സർക്യൂട്ട്, മുക്കം ട്രാൻസ്പോർട്ട് ഹബ്, വന്യയമൃഗശല്യത്തിന് പരിഹാരം,
തിരുവമ്പാടി റിംഗ് റോഡ് ബൈപ്പാസ്എന്നിവയാണ് പ്രധാന പദ്ധതികൾ.
തിരുവമ്പാടി എക്കണോമിക് സോൺ യാഥാർത്ഥ്യമായാൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഇൻഫർമേഷൻ ടെക്നോളജിയുമുൾപ്പെടെയുള്ള അതിനൂതന പദ്ധതികളുടെ വ്യവസായ കേന്ദ്രമായി തിരുവമ്പാടി മാറും. തിരുവനന്തപുരത്തെ ഐടി പാർക്കും കൊച്ചിയിലെ ടെക്നോപാർക്കും ഉൾപ്പെടെയുള്ള തരത്തിലേക്ക് ജില്ലയുടെ കിഴക്കൻ മലയോര മേഖലക്ക് മാറാനാവും എന്നതും ഇതിൻ്റെ പ്രത്യേകതയാണ്.
കോഴിക്കോട് നഗരത്തിൽ നിന്ന് 35 കിലോമീറ്ററും കരിപ്പൂർ വിമാന താവളത്തിൽ നിന്ന് 30 കിലോമീറ്ററും മാത്രമേ തിരുവമ്പാടിയിലേക്ക് ദൂരമുള്ളൂ എന്നതും പ്രധാനമാണ്.75,000 പേർക്ക് ജോലി ലഭിക്കുന്നതിനൊപ്പം 8000 കോടിയുടെ വരുമാനവും പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.
സി.കെ കാസിം എം എൽ എ യുടെ ഇടപെടലിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരും വ്യവസായ വകുപ്പും പദ്ധതി തിരുവമ്പാടിക്ക് അനുവദിച്ചത്.
ഇതിന് പുറമെ മണ്ഡലത്തിലെ പ്രധാന കേന്ദ്രമായ മുക്കം കേന്ദ്രീകരിച്ച് കെ എസ് ആർ ടി സി യുടെ ട്രാൻസ്പോർട്ട് ഹബ്, മണ്ഡലത്തിലെ താമരശേരി ചുരം മുതൽ ചാലിയാർ തീരം വരെയുള്ള ടൂറിസം സർക്യൂട്ടും തിരുവമ്പാടി യുടെ വികസന കുതിപ്പിന് കരുത്ത് പകരും.വിദ്യാഭ്യാസ മേഖലയിൽ നീലേശ്വരം സ്കൂൾ, കുമാരനെല്ലൂർ സ്കൂൾ കെട്ടിടങ്ങളും പൊതുമരാമത്ത് മേഖലയിൽ വൈശ്യം പുറം പാലം, ചീപ്പാംകുഴി പാലം, പുതിയോട്ടിൽ കടവ് പാലം, തേക്കും തോട്ടം പാലം, പുളിമൂട്ടിൽ കടവ് പാലം, കോടഞ്ചേരി കോളേജിന് കളിസ്ഥലം,
അടിവാരത്ത് പുതിയ പോലീസ് സ്റ്റേഷൻ,എന്നിവയും പ്രധാന പദ്ധതികളാണ്.
മുക്കം നഗരസഭയിലെ കണക്കു പറമ്പ് പൊതു കുളം, താഴെ കൂടരഞ്ഞി -വല്ലത്തായ് പാറ റോഡ്, ഇരു വഴിഞ്ഞി പുഴ സംരക്ഷണ പദ്ധതി, കൊടിയത്തൂർ കാരാട്ട് റോഡ് ഉയർത്തൽ, തിരുവമ്പാടി കെ എസ് ആർ ടി സി ഡിപ്പോ റോഡ് ,ചേന്ദമംഗല്ലൂർ - മംഗലശ്ശേരി-കക്കാട് റോഡ് വീതി കൂട്ടി നവീകരണം, കൂടരഞ്ഞി - മാങ്കയം - മരഞ്ചാട്ടി റോഡ്, വാലില്ലാപുഴ തോട്ടുമുക്കം റോഡ്, കോടഞ്ചേരി ദിവ്യസ്റ്റേഡിയം, തടയണമുക്ക് പാലം എന്നിവയും ബജറ്റിൽ ഉൾപ്പെട്ട പദ്ധതികളാണ്.

إرسال تعليق