​നെല്ലിപ്പൊയിൽ: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് നെല്ലിപ്പൊയിൽ ഹോമിയോ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ “Yoga for Healthy Ageing – ആരോഗ്യകരമായ വാർദ്ധക്യം” എന്ന സന്ദേശം മുൻനിർത്തി നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചു. 


സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന പരിപാടി ആരോഗ്യകരമായ ജീവിതശൈലിയും യോഗയുടെ പ്രാധാന്യവും പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഹെഡ്മിസ്ട്രസ്  ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  അലക്സ് തോമസ് അധ്യക്ഷത വഹിക്കുകയും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  അന്നക്കുട്ടി ദേവസ്യ പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

 തുടർന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ സഹ് ല വി പി ആരോഗ്യകരമായ വാർദ്ധക്യത്തിനും മാനസിക-ശാരീരിക ക്ഷേമത്തിനും യോഗയുടെ പ്രാധാന്യം സംബന്ധിച്ച് വിഷയാവതരണം നടത്തി.


 ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മിനി സണ്ണി മുഖ്യപ്രഭാഷണം നിർവഹിച്ച ചടങ്ങിൽ  വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റിയാനസ് സുബൈറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിൻസൻറ് വടക്കേമുറിയും പിടിഎ പ്രസിഡൻറ് സാബു അവണ്ണൂരും ആശംസകൾ അറിയിച്ചു . സ്റ്റാഫ് പ്രതിനിധി ലിനറ്റ് ജോസഫ് നന്ദി രേഖപ്പെടുത്തി. 

 പരിപാടിയുടെ ഭാഗമായി  ഹോമിയോ ഡിസ്പെൻസറി യോഗ ഇൻസ്ട്രക്ടർ ഡോക്ടർ ആഷാ ജോസഫ്  വിവിധ യോഗാസനങ്ങളുടെ അവതരണം നടത്തി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന യോഗ അഭ്യാസത്തിൽ വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്തു.

Post a Comment

Previous Post Next Post