താമരശ്ശേരി: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്രാസൗകര്യം ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയുടെ കൊടുവള്ളി നിയോജകമണ്ഡലംതല ഉദ്ഘാടനം താമരശ്ശേരി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിൽ വെച്ച് പി.കെ ഫിറോസ് എം.എൽ.എ നിർവഹിച്ചു.
വനിതാ യാത്രക്കാർക്ക് ആദ്യ ടിക്കറ്റ് കൈമാറിയും പ്രിയദർശിനി ബസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചും എം.എൽ.എ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിന് വലിയ പിന്തുണ നൽകുന്ന പദ്ധതിയാണ് പ്രിയദർശിനിയെന്നും സ്ത്രീകളുടെ യാത്രാചെലവ് കുറയ്ക്കുന്നതിനും അവരുടെ സ്വതന്ത്ര സഞ്ചാരത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും പദ്ധതി സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനതല ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷമാണ് നിയോജകമണ്ഡലതല പരിപാടി സംഘടിപ്പിച്ചത്. രാവിലെ 9 മണിക്ക് ആരംഭിച്ച ചടങ്ങിൽ നിരവധി ജനപ്രതിനിധികളും പൊതുപ്രവർത്തകരും വനിതാ യാത്രക്കാരും പങ്കെടുത്തു.
താമരശ്ശേരി കെഎസ്ആർടിസി സബ് ഡിപ്പോയിൽ സംഘടിപ്പിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത്, വൈസ് പ്രസിഡന്റ് എൻ.സി. ഉസൈൻ മാസ്റ്റർ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം പി.ജി. മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗിരീഷ് കുമാർ, മൈമൂന ഹംസ, സി.ടി. വനജ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ , വാർഡ് മെമ്പർ ആസാദ്,
അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ സുമേഷ്
ട്രേഡ് യൂണിയൻ ഭാരവാഹികളായ ലത്തീഫ്, ദിലീപ്, രജീഷ്, അക്ബർ, ഷാജി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

إرسال تعليق