ഓമശ്ശേരി: 
അമ്പലക്കണ്ടി കനിങ്ങംപുറം അങ്കണവാടിയിൽ രണ്ട് പതിറ്റാണ്ടോളം ഹെൽപ്പറായി സേവനമനുഷ്ഠിച്ച വെളിമണ്ണ മേപ്പള്ളി കൈതക്കൽ സ്വദേശിനി പി. പ്രസീതക്ക്‌ അങ്കണവാടി എ.എൽ.എം.സി.യുടെ നേതൃത്വത്തിൽ സമുചിതമായ യാത്രയയപ്പ്‌ നൽകി.രക്ഷിതാക്കളും കുട്ടികളും നാട്ടുകാരും പങ്കെടുത്ത ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

മൂന്നാം വാർഡിലെ ചെമ്മരുതായി അങ്കണവാടിയിൽ വർക്കറായി നിയമനം ലഭിച്ചതിനെ തുടർന്നാണ് ഹെൽപ്പർ സ്ഥാനം രാജി വെച്ചത്‌.കനിങ്ങംപുറം അങ്കണവാടിയുടെ തുടക്കം മുതൽ അവിടെ സേവനമനുഷ്ഠിച്ച പ്രസീത,കുട്ടികളോടുള്ള കരുതലും ജോലിയോടുള്ള ആത്മാർത്ഥതയും കൊണ്ട് നാട്ടുകാരുടെ സ്നേഹവും ആദരവും നേടിയ ഹെൽപ്പറായിരുന്നു.

ദീർഘകാല സേവനത്തിനിടയിൽ അങ്കണവാടിയുടെ വളർച്ചയിലും പ്രവർത്തനങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു പ്രസീത.

യാത്രയപ്പ്‌ സമ്മേളനം ഗ്രാമപഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുബീന നെച്ചൂളി അധ്യക്ഷത വഹിച്ചു.

 കെ.പി. ഹംസ സ്വാഗതം പറഞ്ഞു. ആർ.എം. അനീസ്, കെ.യു.ഫസ് ല,നൗഫൽ കുറ്റിക്കര, ഷൈജ ടീച്ചർ, കെ.പി. ആയിഷ, ഹസീന പാറമ്മൽ, ജംഷീറ നെച്ചൂളി എന്നിവർ സംസാരിച്ചു. പി. പ്രസീത മറുപടി പ്രസംഗം നടത്തി.

Post a Comment

أحدث أقدم