തിരുവമ്പാടി:
നാഴ്സിങ്, പ്ലസ് ടു, എസ്.എസ്. എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പാമ്പിഴിഞ്ഞപാറ പ്രിയദർശിനി ജനശ്രീ സംഘം അനുമോദിച്ചു.

 ചടങ്ങ് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സുന്ദരൻ എ പ്രണവം ഉൽഘാടനം ചെയ്തു. ജനശ്രീ യൂനിറ്റ് പ്രസിഡണ്ട് ജോസ് മണ്ഡപത്തിൽ അധ്യക്ഷനായിരുന്നു.

 തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഹനീഫ അച്ചപ്പറമ്പൻ, ജോജോ നെല്ലരി, വിൽസൺ ആലക്കൽ, കെ.എൻ. എസ് റംല, ജോജോ വെട്ടിക്കാട്ട്, സെബാസ്റ്റ്യൻ ചിറ്റാട്ട്കുളം, ശോഭിത ഷൈൻ, ഷാജഹാൻ അച്ചപ്പറച്ചിൽ, സുജാത വേലായുധൻ,  ഹഫ്സത്ത് വില്ലൻ, ജോസ് എട്ടിയിൽ, ആൽബിൻ തെങ്ങുംപള്ളി, വി.എച്ച്. സുബൈദ എന്നിവർ ആശംസ പ്രസംഗം നടത്തി.

 വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്ക് മൊമെൻ്റോ വിതരണം ചെയ്തു.


Post a Comment

أحدث أقدم