തിരുവമ്പാടി:
സേക്രഡ് ഹാർട്ട് യു.പി ഫുട്ബോൾ ഫാൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ആവേശത്തിനൊപ്പം സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങൾക്ക് സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ഷോളി ജോൺ കിക്ക് ഓഫ് ചെയ്തു. മത്സര ടീമുകളുടെ വിവിധ നിറങ്ങളിലുള്ള ജഴ്സി ധരിച്ച് വിദ്യാർത്ഥികൾ വിളംബരറാലി നടത്തി. തുടർന്ന് നടത്തിയ ഫുട്ബോൾ മാച്ച് ഹെഡ്മാസ്റ്റർ സുനിൽ പോൾ ഉദ്ഘാടനം ചെയ്തു. മിന്നും പ്രകടനം കാഴ്ച്ചവെച്ച താരങ്ങൾ കാഴ്ച്ചക്കാരെ ആവേശഭരിതരാക്കി. മത്സരത്തിലെ വിജയികളായ ടീമിന് ട്രോഫി സമ്മാനിച്ചു. അധ്യാപകരായ അയൂബ്, അബ്ദുറബ്ബ് കെ.സി, ആശ ഫ്രാൻസിസ് , ഡാനി ,സ്വപ്ന ജോസഫ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post