പുല്ലൂരാംപാറ:വിദ്യാർത്ഥികളെ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക, ലഹരിമുക്ത സമൂഹം സൃഷ്ടിച്ചെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ മാത്യൂ തുറവക്കൽ ഉദ്ഘാടനം നിർവഹിച്ചു. പൂർവ അധ്യാപകനും രൂപതാ ലഹരിവിരുദ്ധ സമിതി പ്രവർത്തകനുമായ റ്റി റ്റി തോമസ് മുഖ്യതിഥിയായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, അധ്യാപകരായ പിന്റോ തോമസ്, അനൂപ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. വ്യക്തിത്വ വികസന ക്ലബ്ബിന്റെ നേതൃത്വ ത്തിൽ ഫ്ലാഷ് മോബ്, സ്കിറ്റ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

إرسال تعليق