കോടഞ്ചേരി:
 മലബാർ റിവർ ഫെസ്റ്റിവൽ കയാക്കിംഗ്  2026 വിവിധ സബ് jകമ്മിറ്റികളുടെ അവലോകനയോഗം തിരുവമ്പാടി എംഎൽഎ സി കെ കാസിം ഉദ്ഘാടനം ചെയ്തു.

 മലയോരമേഖലയിലെ ടൂറിസം വികസനത്തിന് മലബാർ റിവർ ഫെസ്റ്റിവൽ  കയാക്കിംഗ് മത്സരങ്ങൾ ഉണർവേകുമെന്നും 
 മലബാറിന്റെ ടൂറിസം അവസരങ്ങൾ ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കും എന്നും അദ്ദേഹം പറഞ്ഞു.

 വിവിധ ഉദ്ഘാടന ചടങ്ങുകളിൽ ടൂറിസം വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ്, റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ, കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്, വയനാട് എംപി പ്രിയങ്ക ഗാന്ധി വാദ്ര, എംഎൽഎമാരായ സി കെ കാസിം, പി കെ   ഫിറോസ്, അഡ്വക്കേറ്റ് കെ പ്രവീൺകുമാർ, അഡ്വക്കേറ്റ് ഫാത്തിമ തഹലീയ, അഡ്വക്കേറ്റ് കെ ജയന്ത് ത്രിതല പഞ്ചായത്ത് മെമ്പർമാർ കലാസാംസ്കാരിക രാഷ്ട്രീയ നായകന്മാർ  എന്നിവരെ പങ്കെടുപ്പിച്ച് വിവിധ നാടൻ കലാരൂപങ്ങൾ, ഗോത്രവർഗ്ഗ കലാരൂപങ്ങൾ, ഗാനമേള, കരോക്കെ, നാടൻ ഗായകരുടെ ഗാനസന്ധ്യ, ഓഫ് റോഡ് ഫൺ  ഡ്രൈവ്, മഴ നടത്തം, ട്രെക്കിങ് തുഷാരഗിരി, ബുള്ളറ്റ് റാലി, മഴ നടത്തം തേവർമല, വനിതകളുടെ വടംവലി നെല്ലിപ്പൊയിൽ, സൈക്ലിങ്, ഷട്ടിൽ ടൂർണമെന്റ്,   ബ്രഷ് സ്ട്രോക്ക് തുഷാരഗിരി,  വിവിധ കല കായിക വിനോദങ്ങൾ നടത്താനും യോഗത്തിൽ തീരുമാനമായി.

 തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

 കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ  വിൻസന്റ് വടക്കേമുറിയിൽ, റിയാന സുബൈർ, മിനി സണ്ണി, മനോജ്  വാഴപ്പറമ്പിൽ, അഡ്വഞ്ചർ ടൂറിസം സി ഓ  ബിനു കുര്യാക്കോസ്, പിആർഡി അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ എ പി നൗഷാദ്, ഡിടിപിസി ജില്ലാ ഓഫീസർ പ്രദീപ് ചന്ദ്രൻ, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷാജു കെ, കോടഞ്ചേരി പോലീസ് എസ് ഐ വിജയൻ വി, മുക്കം ഫയർഫോഴ്സ്  അസിസ്റ്റന്റ് ഇൻസ്പെക്ടർ രാജേഷ് എൻ, ഹെൽത്ത് ഇൻസ്പെക്ടർ ജോബി ജോസഫ്, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ, ബോസ് ജേക്കബ്, ബാബുപട്ടരാട്, വിൽസൺ തറപ്പേൽ,റൂബി തമ്പി, മറിയാമ്മ ബാബു, പോൾസൺ അറയ്ക്കൽ, ബെനിറ്റോ ചാക്കോ, സനീഷ് കുമാർ സായി, റോബർട്ട് നെല്ലിക്ക തെരുവിൽ, ബിജു ഓത്തിക്കൽ,അജു എമ്മാനുവൽ, സിജോ പൊട്ടുകുളത്ത് 
എന്നിവർ പ്രസംഗിച്ചു.


 

Post a Comment

أحدث أقدم