പുതുപ്പാടി:
മലങ്കര സുറിയാനി കത്തോലക്ക സഭ കോഴിക്കോട് മേഖല.
മലങ്കര കത്തോലിക്ക സഭയുടെ പുനരൈക്യ ശില്പിയും വലിയ മെത്രപ്പൊലിത്തയുംമായ  ധന്യൻ  മാർ ഈവാനിയോസ് പിതാവിന്റെ 73 മത് ഓർമ്മ പെരുന്നാൾ ഭക്തിസാന്ദരപൂർവ്വം കോഴിക്കോട് മേഖലയിലെ മുഴുവൻ പള്ളികളും ഒരുമിച്ച് ചേർന്ന് ആഘോഷിച്ചു. 


ഞായറാഴ്ച രാവിലെ 8:30 ന് പുതുപ്പാടി പഞ്ചായത്തിൽ നിന്നാരംഭിച്ച 
പ്രേക്ഷിത പദയാത്ര പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു താന്നിക്ക കുഴി ഉൽഘാടനം ചെയ്തു.
നുറ് കണക്കിന് വിശ്വാസികളും വൈദികരും സന്യസ്തരുംപ്രതുത പദയാത്രയിൽ പ്രാർത്ഥന പൂർവ്വം പങ്ക് ചേർന്നു.

തുടർന്ന്
ഈങ്ങാപ്പുഴ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി വച്ച് നടത്തിയ വി.കുർബായിൽ കോഴിക്കോട് മേഖലയിലെ ഡിസ്ട്രിക്ക് വികാരി ഫാ.തോമസ് മണ്ണിത്തോട്ടം പ്രാധന കാർമ്മികനായി . കോഴിക്കോട് മേഖലയിലെമുഴുവൻ വൈദികരും സഹകാർമ്മികരായി. 

തുടർന്ന് നടന്ന അനുസമരണ സമേളനത്തിൽ ഡിസ്ട്രിക്ക് വികാരി ഫാ തോമസ് മണ്ണി ത്തോട്ടം അദ്ധ്യക്ഷത വഹിച്ചു ഫാ.മാർട്ടിൻ വിലങ്ങു പാറയിൽ സമ്മേളനം ഉൽഘാടനം ചെയ്തു.

 ഫാ.ജോർജ് കാലായിൽ സ്വാഗതം ആശംസിച്ചു.. ഫാ.ജിമ്മി ചെറുപറമ്പിൽ , ഫാ.സിബിൽ പുവത്തുകുന്നേൽ  മേഖല പാസ്റ്ററൽ കൗൺസിൽ സെക്രറട്ടറി
 പ്രിൻസ് പുത്തൻ കണ്ടം, രാജു പുലിയള്ളുങ്കൽ, ജിഫി ആ നിപ്പിള്ളി , മനു ചേലപറമ്പത്ത് എൽദോ മാസ്റ്റർ തോട്ടപ്പിള്ളി, ദിപ തെക്കെ കുറ്റ്, സി. നവ്യ DM ,  മനോജ് കണ്ണംന്താനം, ബിനോയ് മതാപ്പാറ, രാജു മതാപ്പാറ, മത്തായി മാസ്റ്റർ മതാപ്പാറ എന്നിവർ ആശംസകളറിയിച്ചു....കോഴിക്കോട് മേഖലയിലെ SSLC  Plus two പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡ് സമാനിച്ചു.. മാത്യസമായും , യുവജന സംഘടന അൽമായ സംഘടനകൾ നടത്തിയ വ്യത്യസ്തമായ മതസരങ്ങളിലെ വിജയി കൾക്ക് അവാർഡുകൾ  സമ്മാനിച്ചു... സ്നേഹവിരുന്നോട്കുടി ഓർമ്മ പെരുന്നാൾ സമാപിച്ചു.

Post a Comment

Previous Post Next Post