കോടഞ്ചേരി: മൈക്കാവ് ഷാപ്പുംപടിക്ക് സമീപം  വെളിമുണ്ട ഭാഗത്ത്  സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് മരം  തള്ളി മറിക്കുന്നതിനിടയിൽ  ദിശ മാറി  വൈദ്യുതി കമ്പിയിൽ വീണതിനാൽ  പ്രദേശത്തെ 11 ഇലക്ട്രിക് പോസ്റ്റുകൾ  പൊട്ടി റോഡിൽ വീണു. ഷാപ്പുംപടി ഇരൂട് റോഡിൽ ഏകദേശം അര കിലോമീറ്റർ ദൂരപരിധിയിലാണ് പോസ്റ്റുകളും വൈദ്യുതി കമ്പികളും  പൊട്ടി നിലത്തു വീണത്. ഇന്ന് ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണിയോടെയാണ് അപകടം നടന്നത്. ഈ സമയത്ത് ഈ റോഡിൽ  വാഹനങ്ങളോ, ഇരുചക്രവാഹനങ്ങളോ, കാൽനട യാത്രക്കാരോ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.


 7 കെ. വി ലൈൻ കടന്നു പോകുന്ന ഏഴു പോസ്റ്റുകളും ത്രീ ഫേസ് ലൈൻ കടന്നുപോകുന്ന 4 പോസ്റ്റുകളും ആണ് തകർന്നത്. കെഎസ്ഇബിക്ക് ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഈ ഭാഗത്ത് പൊട്ടിവീണ പോസ്റ്റുകളും ഇലക്ട്രിക് ലൈനുകളും മാറ്റി സ്ഥാപിക്കുന്നതിനാൽ നാളെ വൈകിട്ട് വരെ വെളിമുണ്ട, കരിമ്പാലക്കുന്ന്, പ്രീസ്റ്റ് ഹോം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണ്. മാറ്റി സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്.



Post a Comment

Previous Post Next Post