തിരുവമ്പാടി:
നേരിൽ കേൾക്കാം ഒന്നിച്ച് മുന്നേറാം എന്ന മുദ്രവാക്യമുയർത്തി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ അഞ്ച് വർഷക്കാലത്തെ വികസന പദ്ധതികൾ ചർച്ചചെയ്യാനായി തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ എ സി.കെ. കാസിം നേതൃത്വം നൽകുന്ന ജനമിത്രം പരിപാടി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗത്തിൽ വെച്ച് സി.കെ. കാസിം എം.എൽ.എ ആരംഭം കുറിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടത്തപ്പെടേണ്ട വികസന കാര്യങ്ങളെക്കുറിച്ച് ജനപ്രതിനിധികൾ യോഗത്തിൽ ചുണ്ടിക്കാട്ടി. വികസന കാര്യങ്ങളിൽ രാഷ്‌ട്രീയ വിഭാഗീയതകളില്ലാതെ ഒരുമയോടെ മുന്നോട്ട് പോകേണ്ടത് നമ്മുടെ നാടിൻ്റെ ഉന്നമനത്തിലേക്കുള്ളഅനിവാര്യതയാണെന്ന് ചർച്ചയിലൂന്നിക്കൊണ്ട് എം.എൽ.എ ചൂണ്ടിക്കാട്ടി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ. അജിത, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ മനോജ് സെബാസ്റ്റ്യൻ വാഴേപറമ്പിൽ, ഫിറോസ് ഖാൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മുഹമ്മദ് വട്ടപ്പറമ്പിൽ, ദീപ ഷൈജോ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശരത് ലാൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, ടി.കെ ശിവൻ, സരസ്വതി വർഗീസ്, പ്രീതി രാജീവ്, മറിയാമ്മ ബാബു, സോണി മണ്ഡപത്തിൽ, സജ്‌ന മുഹമ്മദാലി, ബിജു എണ്ണാർ മണ്ണിൽ, സ്മിത ബാബു, കെ.ഷീന, ജോഷി പുല്ലുകാട്ടിൽ, പി.ടി.ഷീബ, കെ.ബി.റിനി, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ, സി.ഡി എസ് ചെയർപേഴ്സൺ റംല ചോലക്കൽ, എൽ എസ്. ജി.ഡി അസിസ്റ്റൻ്റ് എഞ്ചിനിയർ പി.ഹൃദ്യ എന്നിവർ പഞ്ചായത്തിലെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട് ചർച്ചയിൽ സംസാരിച്ചു.

إرسال تعليق