കൂടരഞ്ഞി: കോലോത്തുംകടവ് മേഖലയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ മാസ് ക്ലോറിനേഷൻ ക്യാമ്പയിന് തുടക്കമായി.

ക്യാമ്പയിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആയിഷാബി ഷിയാസ് നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിസാറ ബീഗം ഹെൽത്ത് ഇൻസ്പെക്ടർ കെ. ബി. ശ്രീജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജു പി. ജേക്കബ് എന്നിവർ സംസാരിച്ചു.

ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്
കെ.മേഘ, എം.എൽ.എസ്.പി.മാരായ പി.അനഘ, ഷബ്ന യൂനസ്, ആശ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. 

രോഗബാധിത പ്രദേശങ്ങളിലെ കിണറുകളിൽ ക്ലോറിനേഷൻ നടത്തുകയും ജലസ്രോതസ്സുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
ജലജന്യ രോഗങ്ങളുടെ വ്യാപനം തടയാൻ പൊതുജനങ്ങൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും കർശനമായി പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഭക്ഷണത്തിന് മുമ്പും മലമൂത്ര വിസർജനത്തിന് ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക, തിളപ്പിച്ചാറിയതോ ക്ലോറിനേറ്റ് ചെയ്തതോ ആയ കുടിവെള്ളം മാത്രം ഉപയോഗിക്കുക, ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുന്നതിലൂടെ രോഗവ്യാപനം ഫലപ്രദമായി തടയാനാകുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

Post a Comment

أحدث أقدم