മുക്കം : ജൂലൈ 12,13,14 തിയ്യതികളിലായി മുക്കത്ത് വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനവും പൊതു സമ്മേളനവും മുക്കത്തെ പ്രകമ്പനം കൊള്ളിച്ചു.


ആയിരക്കണക്കിന് യവതി-യുവാക്കള്‍ അണി നിരന്ന പ്രകടനം ജില്ലയിലെ ഡിവൈഎഫ്ഐയുടെ കരുത്ത് വിളിച്ചോതുന്നതായി മാറി.

പൊതുസമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.അരുണ്‍ അധ്യക്ഷത വഹിച്ചു.
കേന്ദ്ര എക്സിക്യുട്ടീവ് അംഗം ജെയ്ക് സി തോമസ് ,സംസ്ഥാന പ്രസിഡന്റ് വി.വസീഫ്,ജില്ല സെക്രട്ടറി എല്‍.ജി.ലിജീഷ്,പി.സി.ഷൈജു,കെ.എം.സച്ചിന്‍ദേവ്,കെ.എം.നിനു,കെ.ഷഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ദിപു പ്രേംനാഥ് സ്വാഗതവും,ജാഫര്‍ ഷരീഫ് നന്ദിയും പറഞ്ഞു.


Post a Comment

أحدث أقدم