തിരുവമ്പാടി:-
രണ്ടാം തവണയും ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രകാരനും ഗ്രാഫിക് നോവലിസ്റ്റും ആയ ജോഷി ബെനഡിറ്റിനെ ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരവ് നൽകി.
രണ്ട് സഹോദരങ്ങളുടെ ജീവിതം ആവിഷ്കരിക്കുന്ന ഹൃദയസ്പർശിയായ ഒരു ആനിമേഷൻ ചിത്രമാണ് ' ടച്ച്ഡ് ആസ് വാട്ടർ' പ്രേക്ഷകരിൽ വർണാതീതമായ ഒരു ആത്മബന്ധം ഊട്ടിയുറപ്പിക്കാൻ സാധിക്കുന്നതാണ് ഈ ആനിമേഷൻ സിനിമ എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് യുഡിഎഫ് ചെയർമാൻ ടി.ജെ കുര്യാച്ചൻ പറഞ്ഞു
ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം മണ്ഡലം ചെയർമാൻ പി.സിജു അധ്യക്ഷത വഹിച്ചു
ടോമി കൊന്നക്കൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിജു എണ്ണാർമണ്ണിൽ, ജോഷി പുല്ലുകാട്ടിൽ, സോണി മണ്ഡപത്തിൽ, മറിയാമ്മ ബാബു, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
മേഴ്സി പുളിക്കാട്ടിൽ, പുരുഷൻ, ലിബിൻ മണ്ണും പ്ലക്കൽ, സോമി വെട്ടിക്കാട്ടിൽ,
ജോസ് പുളിക്കാട്ട്, ഫ്രാൻസിസ് പുതിയ കുന്നേൽ, ജോയ് നെല്ലിപ്പുഴ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം കൊടുത്തു

إرسال تعليق