ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്‌കൂളിൽ പുതുതായി നിർമിച്ച റോഡിൻ്റെയും വിദ്യാർഥി പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിൻ്റെയും ഉദ്ഘാടനം തിരുവമ്പാടി എം എൽ എ സി കെ കാസിം നിർവഹിച്ചു.


പി ടി എ യുടെയുടെയും മാനേജ്മെൻ്റിൻ്റേയും നേതൃത്വത്തിൽ 3 ലക്ഷത്തിലേറെ രൂപ മുടക്കിയാണ് പുതിയ റോഡ് നിർമിച്ചത്.



ചടങ്ങിൽ വെച്ച് എൽ എസ് എസ് , യുഎസ്എസ് സ്കോളർഷിപ്പുകൾ നേടിയ വിദ്യാർഥി പ്രതിഭകളെയാണ് ആദരിച്ചത്.
സ്‌കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പിടിഎ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് എം പി ടി എ പ്രതിനിധി ഫെമി തോമസ് വിദ്യാർഥി പ്രതിനിധി ലമീസ് യൂസുഫ് അധ്യാപകരായ ബിജു മാത്യു ഷാനിൽ പി എം എന്നിവർ പ്രസംഗിച്ചു.


പിടിഎ ഭാരവാഹികളായ നജീബുദ്ദീൻ, ജാസ്മീൻ അധ്യാപകരായ പ്രഫുൽവർഗീസ് ഡോൺ ജോസ് അനീഷ് ജോസ്, സുനീഷ് ജോസഫ് അഞ്ജു മാത്യു, സനില സാമുവേൽ, ശബ്‌ന ജോസ് ഷബ്ന എം എ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post