കോടഞ്ചേരി :
 കോടഞ്ചേരി ഗ്രാമപഞ്ചായത്തും കൃഷിഭവനും വിവിധ കർഷക  സംഘങ്ങളും ചേർന്ന് കോടഞ്ചേരിയിൽ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി.

 ഞാറ്റുവേല ചന്തയിൽ വിവിധ കാർഷിക നടീൽ വസ്തുക്കളുടെ പ്രദർശനവും വിപണനവും നടത്തി.

 കാർഷിക സഭയും ഞാറ്റുവേല ചന്തയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു.

 വൈസ് പ്രസിഡണ്ട് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു.

  സ്ഥിരം സമിതി അധ്യക്ഷൻ മാരായ  റിയാനസ് സുബൈർ, വിൻസെന്റ് വടക്കേമുറിയിൽ, മിനി സണ്ണി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബേബി വളയത്തിൽ, ജിജി എലുവാലുങ്കൽ, വിൽസൺ തറപ്പേൽ, സത്യൻ ചോലയിൽ, ശിവദാസൻ താഴെപ്പാലാട്ട്, ചന്ദ്രൻ സി കെ,റെജി തമ്പി, നാൻസി ജോഷി, സജിനി രാമൻകുട്ടി, റൂബി തമ്പി, റീന ബിജു, ജോബി ജോസഫ്,ബിന്ദു ജോർജ്, ജ്യോതി സന്തോഷ്, കൃഷി ഓഫീസർ അപർണ്ണ പി, അബ്രഹാം താണോലുമാലി, വക്കച്ചൻ പള്ളത്ത്,പിസി ചാണ്ടി എന്നിവർ പ്രസംഗിച്ചു.


Post a Comment

Previous Post Next Post