പുല്ലൂരാംപാറ :
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു പി സ്കൂളിൽ വിശുദ്ധ അൽഫോൻസാ ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു.  പിടിഎ പ്രസിഡണ്ട് സോണി മണ്ഡപത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങ് റിട്ടയേഡ് അധ്യാപിക സിസ്റ്റർ ബ്രിജിറ്റ് SABS ഉദ്ഘാടനം ചെയ്തു.

  സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ്, എംപിടിഎ പ്രസിഡന്റ് സോണി സിജോ, വിദ്യാർത്ഥി പ്രതിനിധികളായ എഫ്രേം നിതിൻ, തേരേസ് ബി ഫ്രാൻസിസ്, സിസ്റ്റർ ആൽഫി മരിയ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.  

തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.  വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ ദിനാചരണത്തോടനുബന്ധിച്ച് വിതരണം ചെയ്തു.

Post a Comment

Previous Post Next Post