തിരുവമ്പാടി : താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ സംഘടിപ്പിച്ച "ടാലൻഷ്യ 3.0" മെഗാ ക്വിസ് കോമ്പറ്റീഷന്റെ പുല്ലൂരാംപാറ ഹൈസ്കൂളിൽ വെച്ചു നടന്ന തിരുവമ്പാടി റീജിയണൽ ലെവൽ inter school മത്സരങ്ങളിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ചരിത്രനേട്ടം കരസ്ഥമാക്കി.
തിരുവമ്പാടി റീജിയണിൽ നിന്നും ഒന്നാം സ്ഥാനം നേടിയ ഈ മിടുക്കന്മാർ മറ്റ് എല്ലാ മേഖലകളിലെയും മൊത്തം സ്കോറിലും ഒന്നാം സ്ഥാനം കൈവരിച്ചു
പ്ലസ് ടൂ സയൻസ് വിദ്യാർത്ഥിയായ ആദർശ് കെ. അനീഷും, പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയായ ഷോൺ സെബാസ്റ്റ്യനും ചേർന്നാണ് ഈ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. ഈ പ്രതിഭകൾക്കുള്ള സർട്ടിഫിക്കറ്റുകൾ കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസി എച്ച്.എം. & പ്രിൻസിപ്പൽ ഫോറം പ്രസിഡന്റും സ്കൂൾ പ്രിൻസിപ്പാളുമായ ശ്രീ. വിപിൻ എം. സെബാസ്റ്റ്യൻ വിതരണം ചെയ്തു. ക്യാഷ് പ്രൈസ് പുല്ലൂരാംപാറ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റീജ ജോൺ സമ്മാനിച്ചു. സ്കൂൾ - ഇന്റർസോൺ തലത്തിലെ മത്സരങ്ങളിൽ അങ്ങേയറ്റം ആത്മസമർപ്പണത്തോടും ആത്മാർത്ഥതയോടും കൂടി പങ്കെടുത്ത ഈ മിടുക്കരായ വിദ്യാർത്ഥികളേയും അവരെ പ്രാപ്തരാക്കിയ രക്ഷിതാക്കളെയും അധ്യാപകരേയും സ്കൂൾ മാനേജ്മെന്റും പി.ടി.എയും സ്റ്റാഫും പ്രത്യേകമായി അഭിനന്ദിക്കുകയും ഭാവി മത്സരങ്ങൾക്കായി ആശംസകൾ നേടുകയും ചെയ്തു.

Post a Comment