തിരുവമ്പാടി:
സേക്രഡ് ഹാർട്ട് തിരുവമ്പാടി യുപി സ്കൂളിൽ 80 -ാം സ്വാതന്ത്ര്യ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
ഹെഡ്മാസ്റ്റർ സുനിൽ പോൾ പതാക ഉയർത്തി.ഗ്രാമപഞ്ചായത്ത് മെമ്പർ മറിയാമ്മ വർക്കി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂൾ പിടിഎ പ്രസിഡൻറ് സനൽ കുമാർ,എം പി ടി എ ചെയർപേഴ്സൺ ജ്യോതിലക്ഷ്മി ,വിദ്യാർത്ഥി പ്രതിനിധി പ്രതീഖ് വി നമ്പ്യാർ എന്നിവർ ആശംസകൾ നേർന്നു. സ്‌കൗട്ട്,ഗൈഡ്,ജെ ആർ സി, വിദ്യാർത്ഥികൾ അവതരിപ്പിച്ച മാസ്‌ഡ്രിൽ ശ്രദ്ധേയമായി. ദേശഭക്തിഗാനങ്ങൾ, നൃത്തശില്പം എന്നിവ അവതരിപ്പിച്ചു. സീനിയർ അസിസ്റ്റൻറ് ഷോളി ജോൺ ചടങ്ങിന് നന്ദി അറിയിച്ചു. സ്‌കൂൾ ലീഡർ അല്ലു നിഷാദ്, ആദം ഫെലിക്‌സ്, അധ്യാപകരായ ബീന റോസ് ഇ ജെ ,ജിമ്മി,ജെസി പി ജെ ,ആശ ഫ്രാൻസിസ് ,സിസ്റ്റർ പ്രിൻസി,അരുൺ ജോസഫ്,എയ്ഞ്ചൽ ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

إرسال تعليق