ഓമശ്ശേരി: പുത്തൂർ ഗവൺമെന്റ് യു.പി. സ്കൂളിൽ എൺപതാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു. സ്കൂൾ പ്രധാനാധ്യാപിക വി. ഷാഹിന പതാക ഉയർത്തി.
പി.ടി.എ പ്രസിഡന്റ് യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന റഹ്മത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി.
പഞ്ചായത്തംഗം ഷഫ്ന മാളികക്കണ്ടി, പി.ടി.എ വൈസ് പ്രസിഡന്റ് സി.പി. സലീം, എം.പി.ടി.എ പ്രസിഡന്റ് കെ. ഷെറീജ, എം.പി.ടി.എ വൈസ് പ്രസിഡന്റ് യു.പി. റസീന, സ്കൂൾ സീനിയർ അസിസ്റ്റന്റ് പി.കെ. ഹഫ്സ, മുൻ പി.ടി.എ പ്രസിഡന്റ് പി. മൻസൂർ, കുഞ്ഞോയി പുത്തൂർ, സ്റ്റാഫ് സെക്രട്ടറി പി.കെ. ദീപ, കെ.കെ. കമറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.
സോഷ്യൽ സയൻസ് ക്ലബ് കൺവീനർ രമ്യ കൃഷ്ണൻ സ്വാഗതവും എസ്.ആർ.ജി കൺവീനർ കെ. സബീന നന്ദിയും രേഖപ്പെടുത്തി.

إرسال تعليق