ഓമശ്ശേരി:
പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ, ഫത്‌വ കമ്മിറ്റികളിൽ അംഗവുമായിരുന്ന മർഹൂം ശൈഖുനാ പി.സി. കുഞ്ഞാലൻ കുട്ടി മുസ്‌ലിയാരുടെ മുപ്പതാം ഉറൂസ് മുബാറകിന് അമ്പലക്കണ്ടി താജുദ്ദീൻ മദ്‌റസയിൽ ചേർന്ന സ്വാഗതസംഘം യോഗം അന്തിമരൂപം നൽകി.
മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയോത്ത് വെച്ച് ആഗസ്ത് 14, 15, 16 (വെള്ളി, ശനി, ഞായർ) തീയതികളിലാണ് ഉറൂസ് നടക്കുന്നത്.14ന് സുബ്‌ഹി നിസ്‌കാരാനന്തരം ഖത്തം തുടങ്ങൽ ചടങ്ങ് നടക്കും. പ്രമുഖ പണ്ഡിതൻ മമ്മുട്ടി ബാഖവി വെള്ളമുണ്ട നസ്വീഹത്തിന് നേതൃത്വം നൽകും. മഗ്‌രിബ് നിസ്‌കാരാനന്തരം എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മജ്‌ലിസുന്നൂറിനും പ്രഭാഷണത്തിനും സയ്യിദ് മുഹമ്മദ് മഅശൂഖ് തങ്ങൾ ഹുദവി കുറുമ്പത്തൂർ നേതൃത്വം നൽകും.15ന് മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന രണ്ടാംദിന പരിപാടികൾ സി.കെ. ഖാസിം എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഇ.കെ. സ്വിദ്ദീഖ് വാഫി ആലിൻതറ പ്രഭാഷണം നടത്തും. 16ന് രാവിലെ 9.30ന് നടക്കുന്ന അനുസ്മരണ സംഗമം അഡ്വ. പി.കെ. ഫിറോസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഖത്തീബ് പി.സി. ഉബൈദ് ഫൈസി മുഖ്യപ്രഭാഷണവും ബാവ ജീറാനി അൽ അൻസ്വരി അനുസ്മരണ പ്രഭാഷണവും നടത്തും. തുടർന്ന് നടക്കുന്ന സമാപന ദിക്ർ-ദുആ മജ്‌ലിസിന് മുഹമ്മദ് ഹൈത്തമി വാവാട് നേതൃത്വം നൽകും. ചടങ്ങുകളിൽ സാദാത്തീങ്ങളും ഉലമാക്കളും ഉമറാക്കളുമുൾപ്പടെ മറ്റു പ്രമുഖരും പങ്കെടുക്കും.
സ്വാഗതസംഘം യോഗത്തിൽ മഹല്ല് പ്രസിഡണ്ട് മഠത്തിൽ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. മുഹമ്മദ് ബാഖവി സ്വാഗതം പറഞ്ഞു. പി.വി. മൂസ മുസ്‌ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. നെരോത്ത് മുഹമ്മദ് ഹാജി ഫണ്ട് ഉദ്ഘാടനം നിർവഹിച്ചു.അബു മൗലവി അമ്പലക്കണ്ടി, വി.സി. അബൂബക്കർ ഹാജി, കെ.ടി.എ. ഖാദർ, യു.കെ.എ. അസീസ് മുസ്‌ലിയാർ, സി. ഹുസൈൻ ഹാജി, വി.സി. ഇബ്രാഹീം, എൻ. അബൂബക്കർ കുട്ടി ഹാജി, പി.ടി. ഹുസൈൻ ഹാജി, ഒയാസിസ് അബൂബക്കർ, ഇബ്രാഹീം മഠത്തിൽ,കെ. മുഹമ്മദലി, പി.ടി. മുഹമ്മദ്, കെ. ഇബ്രാഹീം ഹാജി, കെ.ടി. ഇബ്രാഹീം ഹാജി, കെ.ടി. സലാം, ഖാദർ മഠത്തിൽ, എൻ. ശംസുദ്ദീൻ, ഇ.കെ. നാസർ, സി.വി. ബഷീർ, എം.സി. ബഷീർ, ഇ.കെ. അഹമ്മദ് കുട്ടി, ഇ.കെ. ശമീർ, കെ. അഷ്‌റഫ്, ടി.പി. നാസർ, ഇബ്രാഹീം കുറ്റിക്കര, കെ. ഉണ്ണിമോയി, എൻ.കെ. മുഹമ്മദലി, എ.കെ. ഇബ്രാഹീം കുട്ടി, നിയാസ് തടായിൽ, എം.സി. ജംഷിദ്, പി. ശബീർ എന്നിവർ സംസാരിച്ചു.
ഫോട്ടോ: ആഗസ്ത് 14, 15, 16 തീയതികളിൽ നടക്കുന്ന പി.സി. കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ ഉറൂസ് മുബാറകിന്റെ ഫണ്ട് ഉദ്ഘാടനം നെരോത്ത് മുഹമ്മദ് ഹാജി, മഹല്ല് പ്രസിഡണ്ട് മഠത്തിൽ മുഹമ്മദ് ഹാജിക്ക് തുക കൈമാറി നിർവഹിക്കുന്നു.

إرسال تعليق