വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്‌കൂളിൽ ഫലവൃക്ഷത്തോട്ട വിപുലീകരണ പ്രവർത്തനങ്ങൾ നടത്തി.
സ്‌കൂൾ അങ്കണത്തിൽ പത്ത് സെൻ്റിലേറെ സ്ഥലത്താണ് ഫലവൃക്ഷത്തോട്ടമൊരുക്കുന്നത്.

ഫലവൃക്ഷത്തോട്ട വിപുലീകരണത്തിൻ്റെ ഭാഗമായി കൂടുതൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിൻ്റെ ഉദ്ഘാടനം കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ  സിഎസ് അമൃത നിർവഹിച്ചു.

ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പിലെ ജില്ല അധികാരികളായ ഡിപി സി ഡോ. നാസർ ചേളേരി, ആർ ഡി ഡി  എസ് സുധ, എ ഡി  കെ റസീന, ഡയറ്റ് ലക്ചറർ ഡോ. പൗളിന ജെയിംസ്, കെ റഫീഖ് എന്നിവർ പ്രസംഗിച്ചു.

പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ബിജു മാത്യു പി എം ഷാനിൽ, പ്രഭുൽ വർഗീസ്, വിമൽ വിനോയി, സ്‌മിത മാത്യു വിദ്യാർഥി പ്രതിനിധികളായ റാഫിദ് നജീബ് ,ജോയേൽ ജോഷി, ധ്യാൻ ദാസ് , സെയ്റ ഫാത്തിമ, ഫാത്തിമ നിയ, ലൈബ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.

വിദ്യാലയ അങ്കണത്തിൽ ജൈവ വൈവിധ്യ പാർക്കും വിദ്യാവനവും മുള ഉദ്യാനവും വിപുലമായ ജൈവ പച്ചക്കറി കൃഷിയിടവുമൊരുക്കിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൻ്റെ മറ്റൊരു മികവാണ് ഫലവൃക്ഷത്തോട്ടം

Post a Comment

Previous Post Next Post