കോടഞ്ചേരി :
കോടഞ്ചേരി പഞ്ചായത്തിലെ സ്ത്രീ സുരക്ഷ പെൻഷൻ ലഭിച്ചവരുടെ പെൻഷൻ നിഷേധിച്ചതിൽ ഉള്ള പ്രതിഷേധ പ്രകടനവും പൊതുയോഗവും കണ്ണോത്തങ്ങാടിയിൽ വച്ച് നടന്നു.

പരിപാടി സിപിഎം ജില്ലാ കമ്മിറ്റി അംഗം  ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
 
യോഗത്തിൽ കണ്ണോത്ത് ലോക്കൽ സെക്രട്ടറി കെ.എം.ജോസഫ് മാസ്റ്റർ സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം  പുഷ്പ സുരേന്ദ്രൻ അധ്യക്ഷതയും വഹിച്ചു. സി.പി.ഐ (എം) ഏരിയ കമ്മിറ്റി അംഗം  ഷിജി ആന്റണി, വാർഡ് മെമ്പർ ബിന്ദു ജോർജ്, കോടഞ്ചേരി ലോക്കൽ സെക്രട്ടറി എ .എസ് രാജു , കണ്ണോത്ത് മേഖലാ ജനാധിപത്യ മഹിളാ അസോസിയേഷൻ സെക്രട്ടറി ബിന്ദു, കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയെടത്ത് എന്നിവർ യോഗത്തിൽ സംസാരിച്ചു.

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി നിർത്തിലാക്കിയ യു ഡി എഫ് സർക്കാറിന്റെ തെറ്റായ നിലപാട് തിരുത്തണമെന്ന് യോഗം ആഹ്വാനം ചെയ്തു. സ്ത്രീ സുരക്ഷയും സ്ത്രീകളുടെ ആത്മവിശ്വാസവും ഉയർത്തുന്ന വലിയൊരു പദ്ധതിയായി വിഭാവനം ചെയ്ത് ഇടതുപക്ഷ ഗവർമെന്റ് നടപ്പിലാക്കിയ ഈ പദ്ധതി എ പി എൽ ബിപിഎൽ വ്യത്യാസം ഇല്ലാതെ മുഴുവൻ വീട്ടമ്മമാർക്കും ലഭിക്കുന്ന രീതിയിലുള്ള പെൻഷനായി വിഭാവനം ചെയ്തതാണ്.

സ്ത്രീ സുരക്ഷയ്ക്കുതകുന്ന ഈ വനിതാ നവോത്ഥാന പദ്ധതി വികലമാക്കിയതിൽ പൊതുയോഗം ശക്തമായ പ്രതിഷേധം ഉയർത്തി.

Post a Comment

Previous Post Next Post