പുല്ലൂരാംപാറ: ലാസ്യതാളങ്ങൾ  ഒത്തുചേർന്ന ചുവടുകളും കേരളത്തനിമ വിളിച്ചോതുന്ന വേഷവിധാനങ്ങളുമായി എഴുപത്തിയഞ്ച് പെൺകുട്ടികൾ അണിനിരന്ന മെഗാ തിരുവാതിരയോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ ഓണാഘോഷ പരിപാടികൾക്കു തുടക്കമായി. വർണ്ണമനോഹരമായ പൂക്കളവും വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിയ മാവേലി  മന്നനും ആഘോഷത്തിന് മാറ്റുകൂട്ടി.  ക്ലാസ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച വിവിധ ഓണക്കളികളിൽ വിദ്യാർഥികൾ അത്യാവേശപൂർവ്വം പങ്കുചേർന്നു.  ഓണക്കളികളിലെ വിജയികൾക്ക് സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ അരുൺ തുറവക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.  മുൻ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് മുഖ്യാതിഥിയായിരുന്നു.  ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ്,  പി ടി എ പ്രസിഡണ്ട് സോണി മണ്ഡപത്തിൽ, എംപിടിഎ പ്രസിഡണ്ട് സോണി സിജോ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.  വിഭവസമൃദ്ധമായ ഓണസദ്യയോടെ ഓണാഘോഷ പരിപാടികൾ സമാപിച്ചു.

Post a Comment

Previous Post Next Post