കേരളസർവകലാശാല എൽ എൽ ബി പരീക്ഷാ മൂല്യനിർണയത്തിലെ പിഴവിന് പിന്നാലെ വിദ്യാർഥികൾക്കെതിരെ നീക്കവുമായി വി സി. പുനർ മൂല്യനിർണയത്തിന് അപേക്ഷിച്ച മുഴുവൻ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

എൽ എൽ ബി പരീക്ഷ എഴുതിയ വിദ്യാർഥികളിൽ പുനർ മൂല്യനിർണയത്തിന് അപേക്ഷിച്ച 292 വിദ്യാർത്ഥികളിൽ 231 പേരും വിജയിച്ച പശ്ചാത്തലത്തിലാണ് നീക്കം. ഇതിലൂടെ യൂണിവേഴ്സിറ്റിയുടെ പിഴവ് മറച്ച് വെക്കാനും വിദ്യാർഥികളെ വെട്ടിലാക്കാനുമാണ് വി സി യുടെ നീക്കം.

രണ്ട് തവണ മൂല്യ നിർണയം നടത്തിയ ഉത്തരകടലാസുകളാണ് വീണ്ടും മൂല്യനിർണയത്തിന് വിധേയമാക്കുന്നത്. മൂന്നാം മൂല്യനിർണയത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും വി സി. ഏത് മൂല്യനിർണയത്തിലാണ് വീഴ്ചയെന്ന് പരിശോധിച്ച ശേഷം തുടർ നടപടികൾ‌ സ്വീകരിക്കാൻ വി.സി ഡോ. മോഹനൻ കുന്നുമ്മലിന്റെ തീരുമാനം.
 

Post a Comment

أحدث أقدم