കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന ചിപ്പിത്തോടു വട്ടച്ചിറ ഭാഗങ്ങളിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
വെട്ടുകല്ലേൽ ജോസഫിന്റെ വാഴ കവുങ്ങ് എന്നിവ നശിപ്പിച്ചു.
ഏലിക്കുട്ടി വാപ്ലാക്കൽ, അബ്ദുറഹ്മാൻ, ജോസ് വട്ടച്ചിറ എന്നിവരുടെ കൃഷിയിടങ്ങളിൽ വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ജോസിന്റെ ബൈക്ക് തള്ളിയിട്ട് നശിപ്പിച്ചു.
CPIM കണ്ണോത്ത് ലോക്കൽ കമ്മിറ്റിയും കണ്ണോത്ത് മേഖല കർഷക സംഘവും നാശനഷ്ടങ്ങളുണ്ടായ കൃഷിയിടങ്ങൾ സന്ദർശിക്കുകയും ചെയ്തു.
ഗ്രാമ പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിക്കുകയോ മറ്റ് യാതൊരുവിധ നടപടികൾ സ്വീകരിക്കുകയോ ചെയ്യാത്തതിൽ കർഷസംഘം മേഖലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
അടിയന്തരമായി ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ലോക്കൽ സെക്രട്ടറി കെ എം ജോസഫ് സ്വാഗതം പറഞ്ഞു. കർഷക സംഘം മേഖലാ സെക്രട്ടറി ലിൻസ് വർഗീസ് അധ്യക്ഷത വഹിച്ചു. സാബു പെരുമ്പള്ളി, കുര്യൻ പടപ്പനാനി, പതി റോയി എന്നിവർ സംസാരിച്ചു.

إرسال تعليق